തിരുവനന്തപുരം: ക്രൂരമര്‍ദനത്തിന് ഇരയായ ഗര്‍ഭിണിയായ പശു പ്രസവിച്ചത് ചാപിള്ളയെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്യാര്‍ഡാം കള്ളിക്കാട് പാട്ടായിക്കോണം സ്വദേശി ബിജിയുടെ പശുവിനാണ് ക്രൂര മര്‍ദനമേറ്റത്. അയല്‍വാസിയാണ് പശുവിനെ ക്രൂരമായി മര്‍ദിച്ചത്. മൃഗസംരക്ഷണ വകുപ്പിന്‍റെ SC/ST പദ്ധതി മുഖേന കിട്ടിയ പശുവിനെ മുത്ത് എന്ന ഓമനപേരിലാണ് ബിജി വളര്‍ത്തിയിരുന്നത്. 


മേയാനായി പുറമ്പോക്കില്‍ കെട്ടിയിട്ടിരുന്ന പശുവിനോട് അയല്‍വാസിയായ സുരേന്ദ്രനാണ് ക്രൂരത കാണിച്ചത്. പശുവിന്‍റെ ഇരുവശത്തും അടിച്ച് മുറിവേല്‍പ്പിച്ച ഇയാള്‍ ഗുഹ്യ ഭാഗത്ത് കുത്തി ക്ഷതമേല്‍പ്പിക്കുകയും ചെയ്തു.


കാമുകന്‍ മര്‍ദിച്ചു, മുന്‍ കാമുകനൊപ്പം പോയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം!!


പുറമ്പോക്കില്‍ പുല്ല് നട്ടതിനെ ചൊല്ലിയുള്ള തര്‍ക്കവും വഴക്കുമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പോലീസിനു നല്‍കിയ പരാതിയില്‍ ബിജി പറയുന്നത്. ഇതിനെ തുടര്‍ന്ന് തന്നെ ജാതി പറഞ്ഞ് ഇയാള്‍ അധിക്ഷേപിച്ചിട്ടുണ്ടെന്നും അതിലൊന്നും തനിക്ക് പരാതിയില്ലെന്നും യുവതി പറയുന്നു. 


സംഭവത്തിനു പിന്നാലെ മെയ്‌ 28നാണു ബിജി നെയ്യാര്‍ഡാ൦ പോലീസില്‍ പരത്തി നല്‍കുന്നത്. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സംഭവ സ്ഥലത്തെത്തിയ പോലീസ് വാദിയെ പ്രതിയാക്കി. പശുവിനെ എന്തിനാണ് പുറംപോക്കില്‍ കെട്ടിയത് എന്നായിരുന്നു പോലീസുകാരുടെ ചോദ്യ൦. 


കൊറോണയില്‍ നിന്നും രക്ഷപ്പെടാന്‍ മോദിയുടെ സഹായം തേടൂ -അഫ്രീദിയോട് കേന്ദ്രമന്ത്രി


പിന്നീട് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് സിഐയെ കണ്ടു ബിജി പരാതി ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് രണ്ട് കൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച സിഐ സുരേന്ദ്രനെ ശകാരിക്കുകയും ബിജിയോടു ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 


ഇതിനിടെ ബിജിയുടെ പശു പ്രസവിച്ചെങ്കിലും അത് ചാപിള്ളയായിരുന്നു. സുരേന്ദ്രന്‍റെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതങ്ങളായിരിക്കാം കിടാവ് മരിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 


എന്നാല്‍, സുരേന്ദ്രന്‍ ചെയ്ത തെറ്റിന് ശിക്ഷ വാങ്ങി കൊടുക്കണമെന്നും അയാള്‍ ചെയ്ത ക്രൂരത പുറംലോകമറിയണമെന്നുമാണ് ബിജിയുടെ ആഗ്രഹം. മുത്തിനെ കൂടാതെ മറ്റ് രണ്ടു പശുക്കളെ കൂടി പദ്ധതിയിലൂടെ ബിജിക്ക് കിട്ടിയിരുന്നു. മൂന്ന് പശുക്കളില്‍ ഏറ്റവും ഇളയവളാണ് മുത്ത്.