തിരുവനന്തപുരം: ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ വാക്‌സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Covid vaccine for Pregnant Women: ഗർഭിണികള്‍ക്കും, മുലയൂട്ടുന്ന സ്ത്രീകൾക്കും കോവിഡ് വാക്സിന്‍ നൽകണമെന്ന് ICMR


ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


ALSO READ: Covid Vaccination: കൊവിഡ് പ്രതിരോധ വാക്സിൻ ഗർഭിണികൾക്ക് സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ


കൊവിഡ് ബാധിച്ചവരില്‍ പ്രമേഹരോഗ സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രമേഹ ലക്ഷണം ഉള്ളവര്‍ക്ക് മിട്ടായി പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.