Thiruvananthapuram: രണ്ട്  ദിവസത്തെ കേരള സന്ദർശനത്തിനായി  രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെത്തും.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി എട്ടരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നെത്തുന്ന രാഷ്ടപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന്, അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.


വ്യാഴാഴ്ച രാവിലെ  നിയമസഭാ മന്ദിരത്തിൽ ദേശീയ വനിതാ സാമാജിക സമ്മേളനം  അദ്ദേഹം ഉദ്ഘാടനം ചെയ്യും.  ‘ആസാദി കാ അമൃത് മഹോത്സവിന്‍റെ" ഭാഗമായാണ്  ഈ  പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്.


ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിന് അദ്ദേഹം പൂനെയ്ക്ക്  യാത്ര തിരിക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.