കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടറൊന്നിന് കൂടിയത്  25 രൂപയാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ (LPG) പുതുക്കിയ വില 866 രൂപ 50 പൈസയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുണ്ട്. ഇതോടെ പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ്.  ഇന്നുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ഇതോടെ ഓണത്തിരക്കിനിടയിൽ മലയാളികൾക്ക് (LPG) ഇരുട്ടടിയായിരിക്കുകയാണ്. 


Also Read: Ujjwala Yojana 2.0: പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം ഘട്ടം, ആർക്കൊക്കെ അപേക്ഷിക്കാം, വിശദാംശങ്ങൾ അറിയാം


ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു. ഇതോടെ രാജ്യത്ത് സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ്.  


പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത്  ആദ്യം പെട്രോളിന്‍റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും സബ്സിഡി നിര്‍ത്തലാക്കി.


Also Read: New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം


ഇതിനിടയിൽ കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക (LPG) സബ്സിഡിയും നിര്‍ത്തലാക്കി. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി ഇല്ലാതായി.  സബ്സിഡി നിരക്കിൽ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുന്ന മണ്ണെണ്ണ മാത്രമേ ഇനിയുള്ളു. പോകാപോകേ അതും ഇല്ലാതാകുമെന്നാണ് സൂചന.


ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യതയാണെന്നാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാൻ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭക്ഷ്യ സബ്സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്സിഡിക്കായി 80,000 കോടിരൂപയും ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.