Narendra Modi at Thrissure: മോദി സര്‍ക്കാര്‍ മുസ്ലിം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം നൽകി; തൃശ്ശൂരിൽ മോദിയുടെ പ്രസംഗം
Narendra Modi Speech: മുത്തലാക്കില്‍ മുസ്ലീം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലത്താണ്.
തൃശ്ശൂർ: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂരില്‍ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഭാഗമായി തൃശ്ശൂരില്‍ റോഡ് ഷോ നടത്തിയതിന് ശേഷം, സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് അദ്ദേഹം. മലയാളത്തില്‍ കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ ന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍ മോദിയുടെ ഉറപ്പിനെക്കുറിച്ചാണെന്നും എന്നാല്‍ താന്‍, സ്ത്രീകളുടെ ശക്തിയിലാണ് വിശ്വസിക്കന്നത്, നാടിന്റെ വികസിത രാഷ്ട്രമാക്കുന്നതില്‍ ഏറ്റവും വലിയ ഉറച്ച ശത്കിയാണ് സ്ത്രീകള്‍, സ്വാതന്ത്രം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസും എല്‍ഡിഎഫും സ്ത്രീശക്തി ദുര്‍ബലമായാണ് കാണുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുത്തലാക്കില്‍ മുസ്ലീം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലത്താണ്. മോദി സര്‍ക്കാറാണ് മുസ്ലീം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്നും മോചനം നേടിക്കൊടുത്തതെന്നും മോദി.
ALSO READ: മൂന്നാർ തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; പശുവിനെ കൊന്ന നിലയിൽ
കോണ്‍ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും കാലത്ത് സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ല, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. പത്ത് ലക്ഷം ഉജ്ജ്വ കണക്ഷനുകള്‍, 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളത്തിന്റെ കണക്ഷന്‍, 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയം,ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍, കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു, ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം എന്നിവ മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Updating...