തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. വർക്കല - കല്ലറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും , കേശവപുരം സാമൂഹ്യകേന്ദ്രം ആശുപത്രിയിലും പ്രവേശിപ്പിച്ചു .ആരുടെയും പരിക്ക് ഗുരുതരമല്ല . വർക്കല കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന ഉണ്ണികൃഷ്‌ണൻ എന്ന സ്വകാര്യ ബസ് ആണ് മറിഞ്ഞത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം .വർക്കല നിന്നും കല്ലറയ്ക്ക് പോകുമ്പോൾ തേവലക്കാട് എസ് എൻ യു പി സ്‌കൂളിന് സമീപം വെള്ളല്ലൂർ വട്ടകൈതയ്ക്കും കുഞ്ചയ്ക്ക വിളയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. മതിലിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച ബസ് റോഡിന് കുറുകെ പാടെ മറിയുകയായിരുന്നു .ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നല്ല വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.


ALSO READ: തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത


20 തോളം യാത്രക്കാരുണ്ടായിരുന്നു . നാട്ടുകാരും നവായിക്കുളത്ത് നിന്നും സ്റ്റേഷൻ ഓഫീസർ അഖിലിൻറെ നേതൃത്വത്തിൽ  ഫയർ ഫോഴ്‌സും കല്ലമ്പലം പോലീസും ചേർന്ന്  രക്ഷാപ്രവർത്തനം നടത്തി. ഇറക്കം ഇറങ്ങി വന്ന ബസിൻറെ അമിത വേഗതയും ,ടയറുകളുടെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമെന്ന്  ജനപ്രധിനിധികളടക്കം ആരോപണം ഉന്നയിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.