നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അം​ഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കിയത്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസാണെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. 


Read Also: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആ‍ർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്


നേരത്തെ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട ഒരു യോ​ഗത്തിൽ വിളിച്ച് വരുത്തി അപമാനിക്കുന്ന രീതിയിൽ അസോസിയേഷനിലെ ഭാരവാഹികൾ സംസാരിച്ചുവെന്നായിരുന്നു പരാതി. 


സംഘടനക്കെതിരെ സാന്ദ്ര കടുത്ത വിമർശനം ഉയർത്തിയിരുന്നു. വനിതാ നിർമാതാക്കൾ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. സംഘടനയിൽ പവർ ​ഗ്രൂപ്പ് ശക്തമാണെന്നും കത്തിലൂടെ ആരോപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.