Professor Tj Joseph | ആക്രമിക്കാൻ നിർദ്ദേശിച്ചവർ ഇപ്പോഴും എവിടെയോ; പ്രതിയെ പിടിച്ചതിൽ കൗതുകമില്ലെന്ന് ടിജെ ജോസഫ്
കേസിൽ ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു എൻഐഎ കോടതിയുടെ വിധി വന്നത്. കേസിലെ മൂന്ന് പ്രതികൾക്ക് കൊച്ചി എൻഐഎ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു
തൊടുപുഴ: ഇര എന്ന നിലയിൽ പ്രതിയെ പിടിച്ചതിൽ കൗതുകമില്ലെന്ന് പ്രൊഫസർ ടിജെ ജോസഫ്. പൗരൻ എന്ന നിലയിൽ പതിമൂന്ന് വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയതിൽ അഭിമാനമുണ്ടെന്നും ടിജെ ജോസഫ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ നിർദ്ദേശിച്ചവർ ഇപ്പോഴും എവിടെയോയാണ്. അവരിലേക്ക് എത്താൻ നിയമസംവിധാനത്തിന് ആകില്ല. ഇപ്പോഴും മതങ്ങൾക്ക് ഒക്കെ സ്വാധീനമുള്ള ഭരണ സംവിധാനമാണ് നമുക്ക് ഉള്ളത്. പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് കരുതി ഇരയ്ക് നീതി ലഭിക്കണമെന്നില്ല.
2010ൽ സംഭവം നടന്ന 13 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം പ്രതിയായ സവാദിനെ പിടികൂടുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദിനെ കണ്ണൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തുയെന്നാണ് റിപ്പോർട്ട്. നേരത്തെ സവാദിനെ കണ്ടെത്തുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസിൽ ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു എൻഐഎ കോടതിയുടെ വിധി വന്നത്. കേസിലെ മൂന്ന് പ്രതികൾക്ക് കൊച്ചി എൻഐഎ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. വധശ്രമം,ഭീകരപ്രവർത്തനം, ഗൂഢാലോചന എന്നി കുറ്റകൃത്യങ്ങൾക്കാണ് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ