Land Encroachment: മൂന്നാർ ദൗത്യത്തിനെതിരെ ഭൂ സംരക്ഷണ സേന; ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവെക്കണമെന്ന് ആവശ്യം
Munnar land encroachment: ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെയാണ് സിപിഎം പിന്തുണയോടെ ചിന്നക്കനാലിൽ ജനകീയ സമിതിക്ക് രൂപം നൽകിയത്. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കളക്ടർക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഭൂ സംരക്ഷണ സേന നിവേദനം നൽകും.
ഇടുക്കി: മൂന്നാർ ദൗത്യത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭൂ സംരക്ഷണ സേനയ്ക്ക് രൂപം നൽകി. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെയാണ് സിപിഎം പിന്തുണയോടെ ചിന്നക്കനാലിൽ ജനകീയ സമിതിക്ക് രൂപം നൽകിയത്. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കളക്ടർക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഭൂ സംരക്ഷണ സേന നിവേദനം നൽകും.
പതിറ്റാണ്ടുകളായി കൈവശഭൂമിയിൽ കൃഷി ചെയ്തു വരുന്ന 188 ഓളം കർഷക കുടുംബങ്ങളാണ് കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടത്. കൃഷിഭൂമികൾ ഒഴിപ്പിച്ചു തുടങ്ങിയ ഘട്ടം മുതൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ വീണ്ടും 10 സെന്റ് അടക്കമുള്ള കുടുംബങ്ങൾക്ക് നോട്ടീസ് നൽകുന്ന നടപടിയിലേക്ക് റവന്യൂ വകുപ്പ് കടന്നതോടെയാണ് സിപിഎം മുൻകയ്യെടുത്ത് ചിന്നക്കനാലിൽ കർഷകരെ സംഘടിപ്പിച്ച് ഭൂ സംരക്ഷണ സമിതിക്ക് രൂപം നൽകിയത്.
സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും റവന്യൂ മന്ത്രി മുഖ്യമന്ത്രി തുടങ്ങിയവർക്കും നിവേദനം നൽകി ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടും. ഒപ്പം ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാനുമാണ് സമിതിയുടെ തീരുമാനം. പേര് വെളിപ്പെടുത്താത്ത 17 വൻകിട കയ്യേറ്റങ്ങൾ പട്ടികയിലുണ്ട്.
ഓരോരുത്തരും ഏകദേശം 200 ലധികം ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. അത് ഏറ്റെടുക്കാതെ കളക്ടർ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കുകയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവയ്ക്കണമെന്നാണ് സമിതിയുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.