തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ഇന്നും തുടരും. തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും. തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസവും വിഴിഞ്ഞം തുറമുഖത്തിനെതിരെ ശക്തമായ സമരം നടന്നിരുന്നു. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കടൽ നശിക്കുന്നു എന്നും ജീവിതോപാധികൾ വഴിമുട്ടുന്നു ആരോപിച്ചാണ് തുറമുഖത്തേക്ക് പ്രതിഷേധക്കാർ എത്തിയത്. പള്ളികളിൽ കരിങ്കൊടി ഉയർത്തിയും, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞുമാണ് സമരക്കാർ രംഗത്തെത്തിയത്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. തുറമുഖത്തിനു മുന്നിലെ കവാടത്തിലാണ് സമരക്കാർ ഒത്തുകൂടിയിരിക്കുന്നത്. വിഴിഞ്ഞം, മുക്കോല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളാണ് മുദ്രാവാക്യങ്ങളുമായി സമര രംഗത്തെത്തിയത്.


ALSO READ: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ; പള്ളികളിൽ കരിങ്കൊടിയുയർത്തി


മത്സ്യതൊഴികളുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണുള്ളതെന്നും വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്കകൾ പരിഹരിക്കാൻ കൂട്ടായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.