സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സമ്മർദ്ദം. ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ​ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിയ്ക്കായി സമ്മർദ്ദം ഉയരുന്നത്. രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം വന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് രാജി ആവശ്യം ഉയർന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, രഞ്ജിത്തിൻറെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് വീടിന് സുരക്ഷ ഏർപ്പെടുത്തിയത്. വയനാട്ടിൽ നിന്ന് രഞ്ജിത്ത് മടങ്ങിയത് ഔദ്യോഗിക വാഹനത്തിൽ അല്ല.


രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കട്ടെയെന്നാണ് എം മുകേഷ് എംഎൽഎ അഭിപ്രായപ്പെട്ടത്. രഞ്ജിത്ത് രാജിവയ്ക്കണമെന്ന് താൻ പറയില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുകേഷ് പറഞ്ഞു. പവർ ഗ്രൂപ്പ് വന്നാൽ സിനിമ നിലനിൽക്കില്ലെന്നും മുകേഷ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.