തിരുവനന്തപുരം: കൊറോണ വൈറസ് (COVID 19) വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ PSC  പരീക്ഷകളും മാറ്റിവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചിരിക്കുന്നത്. എഴുത്ത് പരീക്ഷകള്‍, വകുപ്പ് തല പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികപരീക്ഷകള്‍ എന്നിവ മാറ്റിവച്ചവയില്‍പ്പെടുന്നു.


കൂടാതെ, മാര്‍ച്ച്‌ 31 വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന ഇന്‍റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണെന്നും PSC അറിയിച്ചു.


കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 20 വരെയുള്ള എല്ലാ പരീക്ഷകളും PSC മുന്‍പ് തന്നെ മാറ്റി വച്ചിരുന്നു. എന്നാല്‍, വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ PSC തീരുമാനിച്ചിരിക്കുന്നത്.


അതേസമയം, സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്ക് കൊറോണ വൈറസ് (COVID 19) സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാന൦ കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് 10944 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലുമാണുള്ളത്.