PSC Protest: യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്
പിഎസ്സി നിയമന വിവാദത്തിലാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്.
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘർഷത്തിനിടയിൽ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ ചെരിപ്പുകളും കമ്പുകളും എറിഞ്ഞു.
Also Read: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
സംഘർഷത്തിനിടയിൽപ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടത്തി. ഇതേ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും (Water Cannon) കണ്ണീർ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ (Yuva Morcha) പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു.
ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടടിച്ചു. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...