Lok Sabha Election 2024: ലോക്സഭാ തിരഞ്ഞടുപ്പ്: ഏപ്രിൽ 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
അതിനുപുറമേ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസാ കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ മേഖലകളിൽ അവധി പ്രഖ്യാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും നടപടികളും ലേബർ കമ്മീഷണർ ആണ് സ്വീകരിക്കേണ്ടത്.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞടുപ്പിൻറെ ഭാഗമായി കേരളത്തിൽ ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിരഞ്ഞടുപ്പ് നടക്കുന്നത് ഏപ്രിൽ 26നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനുപുറമേ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ മേഖലകളിൽ അവധി പ്രഖ്യാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും നടപടികളും ലേബർ കമ്മീഷണർ ആണ് സ്വീകരിക്കേണ്ടത്. പൊതു അവധിയായി പ്രഖ്യാപിച്ച ദിവസം വേതനം നിഷേധിക്കുകയോ കുറവ് വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ആ ഭാഗ്യവാൻ നിങ്ങളാണോ...? കേരള കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കൊല്ലം: എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാകളക്ടർ എൻ. ദേവീദാസിനാണ്പത്രിക സമർപ്പിച്ചത്. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ സിഐടിയു ഓഫീസിൽ നിന്ന് ഇടതുമുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് മുകേഷ് പത്രിക സമർപ്പിച്ചത്. 11 മണിയ്ക്കു ശേഷം വരണാധികാരിയായ ജില്ലാകളക്ടർ എൻ. ദേവീദാസിന് പത്രിക നൽകി. മലയാളത്തിൽ പ്രതിജ്ഞ ചൊല്ലിയായിരുന്നു പത്രിക സമർപ്പിച്ചത്.
രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. കൊല്ലത്ത് ഇടതിൻ്റെ വിജയം ആദ്യദിനം തന്നെ ഉറപ്പിച്ചതാണെന്നും തങ്ങൾക്ക് ഒന്നിനും ഒരു സംശയവും ഇല്ലാത്തതിനാലാണ് പ്രചാരണരംഗത്തും നോമിനേഷനിലുമെല്ലാം ആദ്യമെത്താൻ സാധിക്കുന്നതെന്നും മുകേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, മുൻമന്ത്രി കെ രാജു, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ,സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ, തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.