അഞ്ചുതെങ്ങിൽ നായക്കുട്ടികളെ ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തള്ളിയാതായ് റിപ്പോർട്ട്. അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിളയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. നെടുങ്ങണ്ട മലവിള വാട്ടർടാങ്കിന് സമീപത്തെ പൊട്ടക്കിണറ്റിലാണ് പ്രസവിച്ച് ദിവസങ്ങൾ മാത്രമുള്ള നായ്ക്കുട്ടികളെ പ്ലാസ്റ്റിക് ചാക്കിലാക്കി തള്ളിയത്. നിലവിൽ പാഴ്ചെടികളാലും മാലിന്യത്താലും നിറഞ്ഞ അവസ്ഥയിലുള്ള അൻപത് അടിയിലേറെ താഴ്ചയുള്ള പൊതു കിണറിലാണ് നായക്കുട്ടികളെ ചാക്കിൽ കെട്ടി കളഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലുകുടി മാറാത്ത നായ്കുട്ടികളെ ജീവനോടെ ചാക്കിൽ നിറച്ച് ഉപേക്ഷിച്ചത് മനസാക്ഷിയെ മരവിപ്പിച്ച മൃഗീയതയാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. പ്രദേശത്തെ അടഞ്ഞു കിടന്ന  ഒരു വീടിന്റെ സമീപത്ത് ഒരു തെരുവുനായ പ്രസവിക്കുകയായിരുന്നു. പതിനഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇതിലെ പത്തോളം നായ്ക്കുട്ടികളെയാണ്  ചാക്കിലാക്കി ഉപേക്ഷിച്ചതെന്നാണ് സൂചന.


ALSO READ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചു


ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികളിൽ ചിലർ വിഷയം വാർഡ്‌ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വാർഡ് മെമ്പർ സ്ഥലത്തെത്തി നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുവാനുള്ള സാധ്യതകൾ തിരഞ്ഞില്ലെന്നും ആരോപണം ഉണ്ട്. വാർഡ് മെമ്പർ  വീട് ഉടമയെ ശകാരിച്ച് മടങ്ങുകയായിരുന്നെന്നും ആരോപണമുണ്ട്.  ഉപയോഗശൂന്യമായ കിണറുകൾ മൂടണമെന്ന നിയമവും പഞ്ചായത്ത് നടപ്പാക്കിയിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.