കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം ഉടൻ. 24-ന് നടക്കുന്ന കെപിസിസിയുടെ അനുശോചന യോഗത്തിനുശേഷം മാത്രമാകും കോൺഗ്രസ് തിരഞ്ഞെടുപ്പ്  ചർച്ചകളിലേക്ക് കടക്കുക എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകുമെന്നത് യാഥാർത്ഥ്യം തന്നെയാണ്,ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻചാണ്ടിയാണ് മരിച്ചതിന് ശേഷം,  ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് എന്നും കരുത്തായി തുടരുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. അതേസമയം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ കോൺഗ്രസ്സിനായി മത്സരിക്കുമെന്നാണ് സൂചനകൾ. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


പാർട്ടി എൽപ്പിച്ചാൽ ഏത് ഉത്തരവാദിത്വവും എൽക്കുമെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  അതേസമയം ജെയ്ക്.സി തോമസിനെ തന്നെ സ്ഥാനാർഥിയാക്കാനായിരിക്കും എൽഡിഎഫിൻറെ ശ്രമം.


2021-ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000 വോട്ട് മാത്രമായിരുന്നു. 2016-ൽ ഇത് 27092 വോട്ടായിരുന്നിടത്താണ്. ഇത്തരമൊരു മാറ്റം. അത് കൊണ്ട് തന്നെ സഹതാപ തരംഗങ്ങൾ അലയടിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽഡിഎഫിനൊരു മേൽക്കൈ ഉണ്ടായിരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.