കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപ്രതി യിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി. കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു ജോലി നഷ്ടപ്പെട്ടത്. 11 വർഷമായി താൽക്കാലിക ജീവനക്കാരിയാണ് സതിയമ്മ.കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതും ഇവരുടെ ജോലി കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിഷയത്തിൽ ഭരണ പ്രതിപക്ഷങ്ങളിൽ നിന്നും പ്രതികരണങ്ങൾ എത്തുന്നുണ്ട്. സ്വാതന്ത്ര്യം ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവർത്തികൾ നടക്കുന്നത്.ഇവിടെ സ്വാതന്ത്ര്യം ഇല്ലെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. നിങ്ങൾ ഈ സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഈ ഗതി വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ണം.


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീരും വരെ ഇത്തരത്തിൽ പലതും കേൾക്കേണ്ടി വരുമെന്ന് മന്ത്രി എംബി രാജേഷ് വിഷയത്തോട് പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ മൃഗ സംരക്ഷണ വകുപ്പ് പ്രത്യേക വിശദീകരണം നൽകിയിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.