മലപ്പുറം: പി വി അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്ന് മഞ്ചേരിയിൽ വച്ച് നടക്കുന്ന പൊതുയോ​ഗത്തിൽ പാർട്ടി പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് സൂചന. പുതിയ പാർട്ടി ഒരു മതേതര പാർട്ടിയായിരിക്കും എന്നാണ് പിവി അൻവർ വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോ​ഗം നടക്കില്ലെന്നുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണമെന്നും അൻവർ പറഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. ഭരണവും നിയമങ്ങളും ജനങ്ങൾക്ക്‌ വേണ്ടിയുള്ളതാവണം. അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്നും മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വൈകിട്ട് 5 മണിക്കാണ് യോ​ഗം. 


Also Read: PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ച


 


അതേസമയം, അൻവറിന്റെ ഡിഎംകെ ബന്ധം ഏതു തരത്തിലായിരിക്കും എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അൻവർ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയെ ‍ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അൻവർ കത്ത് നൽകിയതായാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.