മലപ്പുറം: സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പിവി അൻവർ എംഎൽഎ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പോലീസാണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താൻ പറഞ്ഞത്. പൊതു പ്രശ്നങ്ങളുമായി പാർട്ടി ഓഫീസിലേക്ക് ആളുകൾ വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നും അൻവർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന എംവി ​ഗോവിന്ദന്റെ പ്രസ്താവനയോടും പിവി അൻവർ എംഎൽഎ പ്രതികരിച്ചു. സ്വാതന്ത്ര്യം ഉണ്ടെന്ന് ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. എന്നാൽ, അത് നടക്കാറില്ല. എംവി ​ഗോവിന്ദനോട് അങ്ങനെ മാത്രമേ പറയാൻ സാധിക്കൂവെന്നും ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നുവെന്നും അൻവർ പറഞ്ഞു.


ALSO READ: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം


പിണറായിയെന്ന സൂര്യൻ കെട്ടുപോയി, മുഖ്യമന്ത്രി തന്നെ ചതിച്ചു, എംവി ​ഗോവിന്ദൻ നിസ്സഹായൻ; യുദ്ധമുഖം തുറന്ന് പിവി അൻവർ


മലപ്പുറം: പാർട്ടിയുടെ വിലക്ക് മറികടന്ന് വീണ്ടും പരസ്യപ്രതികരണവുമായി പിവി അൻവർ എംഎൽഎ. സത്യസന്ധമായി അന്വേഷണം നടത്തുമെന്ന് പാർട്ടി തന്ന ഉറപ്പ് ലംഘിക്കപ്പെട്ടതുകൊണ്ടാണ് വീണ്ടും വാർത്താസമ്മേളനം നടത്തുന്നതെന്ന് പിവി അൻവർ പറഞ്ഞു.


മരം മുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. എഡിജിപിക്കെതിരായ അന്വേഷണം തൃപ്തികരമല്ല. തന്നെ കള്ളക്കടത്തുകാരുടെ സംഘത്തിലുള്ള ആളായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഞാൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കിൽ മറ്റ് പലതും പറയാമായിരുന്നു.


എന്നെ കുറ്റവാളിയാക്കേണ്ടതില്ലായിരുന്നു. പാർട്ടിയിലായിരുന്നു എന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത് എഡിജിപി എഴുതിക്കൊടുത്തതായിരിക്കും. തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഇനി ഹൈക്കോടതിയെയാണ് താൻ സമീപിക്കാൻ പോകുന്നത്. സ്വർണക്കടത്തുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തന്നെയാണ് പോലീസ് നിരീക്ഷിക്കുന്നത്.


പാർട്ടി തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ രീതി ശരിയായില്ല, അത് തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുൻപ് ജനങ്ങളോട് ഇക്കാര്യങ്ങൾ പറയേണ്ടതുണ്ട്. ഇന്നലെ രാത്രിയിലും പോലീസ് തന്റെ വീടിന് അടുത്തുണ്ടായിരുന്നു.


വാർത്താസമ്മേളനത്തിനിടെ വീഡിയോയും പ്രദർശിപ്പിച്ചു. സ്വർണ്ണക്കടത്തിൽ പോലീസിനെതിരെ തെളിവ് വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പോലീസിന്റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോയാണ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. പോലീസിനെതിരായ തെളിവുകളാണ് അൻവർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.