മലപ്പുറം: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പിവി അൻവർ എംഎൽഎ വ്യക്തമാക്കി. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും പിവി അൻവർ വ്യക്തമാക്കി. തനിക്ക് എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അടുത്ത നീക്കം ജനങ്ങളെ അന്ന് അറിയിക്കുമെന്നും പിവി അൻവർ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് തനിക്കിനി വിശ്വാസം ഉള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ട്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് പിവി അൻവർ നടത്തിയിരിക്കുന്നത്.


ALSO READ: പിണറായിയെന്ന സൂര്യൻ കെട്ടുപോയി, മുഖ്യമന്ത്രി തന്നെ ചതിച്ചു, എംവി ​ഗോവിന്ദൻ നിസ്സഹായൻ; യുദ്ധമുഖം തുറന്ന് പിവി അൻവർ


പിണറായിയുടെ ഭരണത്തെയും അൻവർ പരിഹസിച്ചു. എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്ന് പറയേണ്ടിവരുമെന്ന് അന്‍വര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സഖാക്കള്‍ എല്ലാം സഹിക്കണമെന്നതാണ് അവസ്ഥ. മുഖ്യമന്ത്രി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും പിവി അന്‍വര്‍ എംഎൽഎ ചോദിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാൻ കഴിയാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഇവിടെ നടക്കുന്നതെന്നും അവർ ആരോപിച്ചു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.