തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കേള്‍ക്കാനും വീഡിയോ വഴി കാണാനും സാധിക്കു൦


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പുതിയ സംവിധാനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 


ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും രവീന്ദ്രനാഥ്‌ പറയുന്നു. 



ഒരു സ്മാര്‍ട്ട് ഫോണിന്‍റെയോ ടാബ്ലറ്റിന്‍റെയോ സഹായത്തോടെ കോഡ് സ്‌കാന്‍ ചെയ്താല്‍ പാഠഭാഗങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും. 


സ്കൂളികളില്‍ ഈ കോഡുകള്‍ സ്കാന്‍ ചെയ്ത് പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമാകും ഇതെന്നാണ് മന്ത്രി പറയുന്നത്. 


അനുഭവം മനസ്സിൽ തങ്ങിനിൽക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ പാഠങ്ങള്‍ ഓര്‍ത്ത് വയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.