കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിക്കൗരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത അധ്യാപകര്‍ക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാജരാകാൻ ആവശ്യപ്പെട്ട് അധ്യാപകർക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അതിന് ശേഷവും ഹാജാരാകാത്തപക്ഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. എംഎസ് സൊല്യൂഷൻസ് അപ്‍ലോഡ് ചെയ്ത വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ അയച്ചിട്ടുണ്ട്. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് അന്വേഷണ സംഘം തേടിയിട്ടുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.