Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
Question Paper Leaked: ചോദ്യം ചെയ്യലിന് ഹാജരാകാൻ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മറ്റ് പ്ലാറ്റ് ഫോമുകളെ അവഗണിച്ച് കൊണ്ട് എംഎസ് സൊല്യൂഷ്യൻസിനെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
പ്ലസ് വൺ കണക്കിന്റെയും എസ്എസ്എൽസി ഇംഗ്ലീഷിന്റെയും ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകളാണ് ചോർന്നത്. സംഭവത്തിൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമായ എംഎസ് സൊല്യൂഷൻസിന്റെ സിഇഒ ഷുഹൈബിനെതിരെ ചുമത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സ്ഥാപനത്തിന്റെ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു.
ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസ വകുപ്പിന്റെ ആറംഗസമിതിയുടെയും അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ആറംഗ സമിതി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.