ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു, കടിയേറ്റത് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ
കഴിഞ്ഞ മാസം എട്ടിനാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിന് ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്
തൃശൂർ:ചിമ്മിനിയില്‍ ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ മാധവൻ്റെ ഭാര്യ പാറുവാണ് മരിച്ചത്.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.
കഴിഞ്ഞ മാസം എട്ടിനാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിന് ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്. ചുണ്ടിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്.
തുന്നലിട്ട് മടങ്ങിയ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഇവർ ഡിസ്പൻസറിയിലെത്തി തുന്നൽ വെട്ടിയിരുന്നു. കഴിഞ്ഞദിവസം വായിൽ നിന്ന് പതയും നുരയും വന്ന് വീണത്തിനെത്തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പാറുവിനെ പ്രത്യേക സെല്ലിൽ ചികിത്സ നൽകുകയായിരുന്നു. പാറുവിനെ കടിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...