തിരുവനന്തപുരം: യുവഗായകനും റേഡിയോ ജോക്കിയുമായ മടവൂര്‍ ആശാനിവാസില്‍ രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‍ പേര്‍ അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ നാല് പേരെ തിരിച്ചറിഞ്ഞതായും ഇപ്പോള്‍ അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണെന്നും പൊലീസ് സൂചിപ്പിച്ചു.


കൊലപാതകം നടത്തിയത് വിദേശത്തുനിന്നുള്ള ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാജേഷ് ഖത്തറിലായിരുന്നപ്പോള്‍ അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.


അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാഹ മോചിതയായ യുവതിയെ നാട്ടിലെത്തിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.