കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ കേരളത്തിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. സിപിഎമ്മിൻ്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും എതിർക്കുന്നത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്തുണ രാഹുലിന് അല്ലെന്ന് പറയുന്നുണ്ടെങ്കിൽ ഗോവിന്ദൻ്റെ ബുദ്ധിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കെ.സുധാകരൻ പറഞ്ഞു. പ്രശ്നം രാഹുൽ  ഗാന്ധിയുടെ അംഗത്വമാണ്. പിന്തുണ നൽകിയത് രാഹുൽ ഗാന്ധിയ്ക്ക് അല്ലെങ്കിൽ പിന്നെ ആർക്കാണെന്ന് ഗോവിന്ദൻ മാസ്റ്റ‍‍ർ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കെഎസ് യുവിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും പ്രവർത്തകർ കേരള പോലീസിൻ്റെ അക്രമങ്ങൾ സഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


ALSO READ: തൃപ്പൂണിത്തുറ കസ്റ്റഡി മരണം; പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് വി.ഡി സതീശൻ


ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും രാഹുൽ ​ഗാന്ധി വിഷയത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഏത് പാർട്ടികൾക്കെതിരെയുമുള്ള ബിജെപിയുടെz നടപടിയിലും ഇത് തന്നെയാകും സിപിഎമ്മിൻ്റെ നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ടി.സിദ്ദിഖ് എം.എൽ.എയും രംഗത്തെത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടും വയനാട്ടിൽ ഡിവൈഎഫ്ഐക്കാർ രാഹുൽ ഗാന്ധിക്കെതിരെ പര്യടന പരിപാടി നടത്തുകയാണെന്ന് ടി.സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇരട്ട നിലപാട് തിരുത്തണമെന്നും അദ്ദേഹം കോഴിക്കോട് നടന പരിപാടിയിൽ ആവശ്യപ്പെട്ടു. 


അതേസമയം, പാർലമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനായതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബയോയിൽ രാഹുൽ ഗാന്ധി മാറ്റം വരുത്തി. Dis’Qualified MP എന്നാണ് രാഹുൽ ഗാന്ധി തന്റെ ബയോയിൽ കുറിച്ചിരിക്കുന്നത്. അ'യോഗ്യൻ അല്ലെങ്കിൽ യോഗ്യതയുള്ള അയോഗ്യൻ എന്ന് അർഥം വരുന്ന രീതിയിലാണ് രാഹുൽ ബയോയിൽ മാറ്റം വരുത്തിയത്. 


മാനനഷ്ടക്കേസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ  ലോക്സഭ സെക്രട്ടറിയേറ്റ് രാഹുലിൻ്റെ പാർലമെൻ്റ് അംഗത്വം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുകയായിരുന്നു. കോടതി ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. അദാനി വിഷയത്തിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയും കേന്ദ്രസർക്കാരിനെതിരെയും നിരന്തരം ശബ്ദമുയർത്തുന്നതിലുള്ള പ്രതികാര നടപടിയാണ് രാഹുലിനെതിരെ ഉണ്ടായിരിക്കുന്നതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.