New Delhi: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു.  ആഗസ്റ്റ് 12, 13 തിയതികളിലായാണ് രാഹുലിന്‍റെ വയനാട്  സന്ദര്‍ശനം. എ.ഐ.സി.സി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read : Rahul Gandhi: എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു
 
 "ജനാധിപത്യം വിജയിച്ചതിന്‍റെ ആഹ്ലാദത്തിലാണ് വയനാട്ടിലെ ജനങ്ങള്‍. അവരുടെ ശബ്ദം വീണ്ടും  പാര്‍ലമെന്‍റില്‍ തിരിച്ചെത്തി. രാഹുല്‍ കേവലം വയനാട്ടുകാരുടെ എംപി മാത്രമല്ല അവരുടെ കുടുബാംഗം കൂടിയാണ്' കെസി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.


Also Read:  EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ? 
 
പാർലമെന്‍റ്  അംഗത്വം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള തന്‍റെ മണ്ഡലത്തിലേക്കുള്ള നിര്‍ണ്ണായക യാത്രയാണ് ഇത്. അയോഗ്യതയെ സധൈര്യം നേരിട്ട് പാര്‍ലമെന്‍റില്‍ തിരിച്ചെത്തിയ രാഹുലിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വന്‍ സ്വീകരണമാണ്  ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. 


മാർച്ച് 24ന്  ഗുജറാത്ത്  സൂറത്തിലെ മെട്രോപൊളിറ്റൻ കോടതി മാനനഷ്ടക്കേസിൽ രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതോടെ 24 മണിക്കൂറിനകം സഭാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്പിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയണം എന്ന നിര്‍ദ്ദേശവും പുറത്തുവന്നു. പറഞ്ഞ കാലാവധിയ്ക്ക് മുന്‍പേ തന്നെ രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി വിട്ടിറങ്ങിയിരുന്നു.  അയോഗ്യനാക്കപ്പെട്ട് 136 ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ലോക്സഭയില്‍ തിരിച്ചെത്തിയത്.  


രാഹുല്‍ ഗാന്ധിയുടെ ശിക്ഷയില്‍ സുപ്രീം കോടതി സ്റ്റേ  വെള്ളിയാഴ്ച പ്രഖ്യാപിച്ചു എങ്കിലും എംപി സ്ഥാനം പുന:സ്ഥാപിക്കപ്പെടാന്‍ വീണ്ടും ദിവസങ്ങള്‍ വേണ്ടി വന്നു. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതോടെ, മുൻ കോൺഗ്രസ് മേധാവി തന്‍റെ ട്വിറ്റർ ബയോയില്‍ "അയോഗ്യനായ എംപി" എന്ന വിവരണത്തിൽ നിന്ന് 'പാർലമെന്‍റ്  അംഗം' എന്നാക്കി മാറ്റി. ഇപ്പോള്‍ എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചിരിയ്ക്കുകയാണ് 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.