കൽപ്പറ്റ: ഇൻഡ്യ മുന്നണിയിലെ രണ്ട് പ്രബല നേതാക്കൾ മുഖാമുഖം ഏറ്റുമുട്ടാനെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പാണ് വയനാട് പാർലമെൻ്റ് മണ്ഡലത്തിലേത്. ഇൻഡ്യ മുന്നണിയുടെ മുഖം തന്നെയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഡിഎഫിനായി രണ്ടാം തവണയും അങ്കത്തിനിറങ്ങുമ്പോൾ ഇൻഡ്യ മുന്നണിയിലെ തന്നെ സഖ്യകക്ഷിയായ സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് എതിർപക്ഷത്ത്. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൗഹൃദ മത്സരമെന്ന പതിവ് ആരോപണം തന്നെയാവും ഇത്തവണയും മുന്നണിയുടെ തുറുപ്പു ചീട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

4.31 ലക്ഷത്തിന്റെ റെക്കോർഡ് ഭുരിപക്ഷം നൽകിയാണ് കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ വയനാട്ടുകാർ ലോക്സഭയിലേക്കയച്ചത്. വർധിപ്പിക്കാനായില്ലെങ്കിലും അതിൽ കുറവു വരാതിരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് യുഡിഎഫ് പ്രവർത്തകർ. സ്ഥാനാർത്ഥി പ്രഖ്യാപനം വരാൻ അൽപ്പം വൈകിയത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും ചരിത്രത്തിലുടനീളം യുഡിഎഫിനെ പിന്തുണച്ച മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് അവർ.


ALSO READ: കൊടും ചൂടിൽ കാത്തിരുന്ന ആശ്വാസ വാർത്ത; 10 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത


മറുവശത്ത്, സിപിഐക്ക് അവതരിപ്പിക്കാവുന്ന ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കാനായതിൻ്റെ ആവേശത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. ആനി രാജയാണ് സ്ഥാനാർഥിയെന്ന പ്രഖ്യാപനം വന്നതു മുതൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കളം പിടിച്ച എൽഡിഎഫ്, രാഹുലിന് അനായാസ ജയം അനുവദിക്കില്ലെന്ന പ്രഖ്യാപനം ഇതിനകം നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കൺവൻഷനുകളുമായി ആനി രാജ ഗോദയിലിറങ്ങിയിട്ട് ദിവസങ്ങളായി. 2019ലേത് പോലെ എൽഡിഎഫ് സ്ഥാനാർഥി കളത്തിലിറങ്ങി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും താരപരിവേഷത്തോടെ രാഹുലെത്തുമ്പോൾ തങ്ങൾ കളം പിടിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.


ബിജെപി സ്ഥാനാർഥി പട്ടികയിൽ പല പേരുകളും പറഞ്ഞു കേട്ടിരുന്നെങ്കിലും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാൽ എൻ.ഡി.എക്കായി വയനാട്ടിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. കെ. കരുണാകരൻ്റെ മകൾ താമര അടയാളത്തിൽ ജനവിധി തേടുന്നത് ചലനം സൃഷ്‌ടിക്കുമെന്ന് അഭിപ്രായപ്പെടുന്നവർ ബി.ജെ.പി നേതൃനിരയിലും കുറവല്ല. എന്തായാലും ഇൻഡ്യ മുന്നണിയുടെ ദേശീയ നേതൃനിരയിലെ രണ്ട് പേർ നേർക്കുനേർ പോരിനിറങ്ങുന്നത് എൻഡിഎ ക്യാമ്പിൻ്റെ പ്രധാന പ്രചാരണായുധമാകുമെന്ന കാര്യം ഉറപ്പാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.