കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ സാധിക്കില്ലെന്നും, ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് രാഹുൽ എത്തിയെന്നും സുധാകരൻ പറഞ്ഞു. കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണ യോഗത്തിലായിരുന്നു സുധാകരന്റെ പരാമർശം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകൾ. ഈ തെരഞ്ഞെടുപ്പിൽ ഒരേസമയം സന്തോഷിക്കുകയും വേദനിക്കുകയും ചെയ്യുന്നവരാണ് വയനാട്ടുകാരെന്ന് തനിക്കാറിയാമെന്നും, ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേട്ടത്തിന് ചുക്കാൻ പിടിച്ച രാഹുൽ ഗാന്ധി വിജയിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്നു നിൽക്കാൻ സാധിക്കില്ല. അതിനാൽ നാം പ്രയാസപ്പെട്ടിട്ട് കാര്യമില്ലെന്നും അക്കാര്യം ഉൾക്കൊണ്ടു കൊണ്ട് പ്രിയപ്പെട്ട രാഹുൽജിക്ക് എല്ലാ ഭാവുകങ്ങളും നേരുക എന്നായിരുന്നു സുധാകരന്റെ പരാമർശം.


ALSO READ: മലകയറാൻ അനുവദിക്കണം; 10 വയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി


അതേസമയം, വയനാടുമായുള്ള അഭേദ്യമായ ബന്ധം ഊന്നിപ്പറഞ്ഞ ശേഷമാണ് മണ്ഡലം കയ്യൊഴിയുമെന്ന രാഹുൽ ഗാന്ധി സൂചന നൽകിയത്. കെ സുധാകരൻ ഒഴികെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ആരും പ്രസംഗിച്ചില്ല. കെ സുധാകരൻ പ്രസംഗം അവസാനിപ്പിച്ച് രാഹുലിന്റെ അരികെ എത്തിയപ്പോൾ സുധാകരന്റെ പരാമർശത്തോട് കെ.സി വേണുഗോപാൽ അതൃപ്തി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.