Rahul Mamkootathil: പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തും; നീല ട്രോളിബാഗുമായി രാഹുൽ
ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാലക്കാട്: അനധികൃത പണം എത്തിച്ചുവെന്നാരോപിച്ച നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം നടത്തി. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളിൽ പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ തുറന്നടിച്ചു.
കെ പി എം ഹോട്ടൽ അധികൃതരും പൊലീസും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. താൻ ഹോട്ടലിൽ വന്നതും പോയതും എപ്പോഴാണെന്ന് അതിൽ നിന്നും മനസിലാകുമെന്നും രാഹുൽ പറഞ്ഞു. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങളായിരുന്നുവെന്നും ആ ബാഗ് ഇപ്പോഴും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
പൊലീസിന് ഈ ബാഗ് കൈമാറാൻ തയാറാണ്. കള്ളപ്പണ ഇടപാട് നടന്നുവെഹ്കിൽ പൊലീസ് എന്തുകൊണ്ട് അത് തെളിയിക്കുന്നില്ല. ബാഗിനകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ബോഡ് റൂമിൽ വെച്ച് ഈ ബാഗ് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി ദൃശ്യവും പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.