കൊച്ചി: റെയിൽവേ വികസന പദ്ധതികൾ നടപ്പിലാക്കാൻ കാശില്ലാതെ വലഞ്ഞ് കേരളം. അതേസമയം തമിഴ്നാട്ടിൽ പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. കേരളത്തിൽ സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇഴയുമ്പോൾ തമിഴ്നാട്ടിൽ 1890 കോടിരൂപ ചെലവിൽ നടന്ന മധുര- തൂത്തുക്കുടി ലൈൻ ‍ഡബ്ലിങിന്റെ ഉദ്ഘാചനം നടന്നത് ഈ അടുത്തകാലത്താണ്. എന്നാൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും കത്ത് നൽകിയിട്ടു പോലും സംസ്ഥാനം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റെയിൽവേ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുര തൂത്തുക്കുടി ലൈൻ ഡബ്ലിങ് തെക്കൻ തമിഴ്നാട്ടിലെ ജില്ലകൾക്ക് ചരക്ക് നീക്കത്തിനും ​ഗതാ​ഗതത്തിനും ഏറെ ​ഗുണകരമാണ്. വൈദ്യുതീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ തമിഴ്നാട്ടിൽ ശരവേ​ഗത്തിലാണ് പുരോ​ഗമിക്കുന്നത്. കന്യാകുമാരിപ്പാത ഇരട്ടിപ്പിക്കലും സംസ്ഥാനത്ത് ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. എന്നാൽ കേരളത്തിൽ റെയിൽവേ പ​ദ്ധതികളുടെ കാര്യത്തിൽ യാതൊരു നീക്കു പോക്കും ഉണ്ടാകുന്നില്ല. 


ALSO READ: തേനീച്ചക്കൂട് പരുന്ത് കൊത്തിയിട്ടു, ഈച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു


ശബരി റെയിൽ പാതയുടെ നിർമ്മാണ ചിലവിന്റെ പകുതി വഹിക്കാമെന്ന് കേരളം കത്തു നൽകണമെന്ന ആവശ്യത്തോട് രണ്ടരമാസം കഴിഞ്ഞിട്ടും യാൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാൽ ഞെരുങ്ങുന്ന കേരളത്തിന് ഇതിനുള്ള ശേഷിയില്ലാത്തതാണ് ഇതിനു കാരണമെന്നാണ് റെയിൽവേയുടെ അനുമാനം. 
3810 കോടിയാണ് ശബരി റെയിലിന്റെ പുതുക്കിയ എസ്റ്റിമേറ്റ്. ഇതിൽ 1905 കോടിയാണ് കേരളം വഹിക്കേണ്ടത്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള സ്ഥിതി പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തിന്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.