തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ് (Alert). 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞ് വരുന്നതായാണ് സൂചനയെങ്കിലും ​ഗുജറാത്തിന്റെ കച്ച് ഭാ​ഗത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കാലവർഷക്കാറ്റിന്റെ ​ഗതി നിരന്തരം നിരീക്ഷിച്ചുവരികയാണ്. ന്യൂനമർദത്തിന്റെ ശക്തി വർധിക്കുന്നതിന് അനുസരിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാകാം.


ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ അലർട്ട്


കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും 17 വരെ കനത്ത മഴ തുടരാനാണ് സാധ്യത. കനത്ത മഴയെത്തുടർന്ന് വടക്കൻ ജില്ലകളിൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.