പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ (Heavy rain) തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദവും (Low pressure) ചക്രവാതച്ചുഴിയുമാണ് ശക്തമായ മഴയ്ക്ക് കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാ​ഗ്രതപാലിക്കണമെന്നാണ് നിർദേശം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.


ALSO READ: Kerala Heavy Rain: കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദം വ്യാഴാഴ്ചയോടെ തമിഴ്നാട്-ആന്ധ്ര തീരത്ത് പ്രവേശിക്കും. ബുധനാഴ്ചയോടെ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടും. രണ്ട് ന്യൂനമർദവും കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.


സംസ്ഥാനത്ത് തുടർച്ചയായി പെയ്ത കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. തിരുവനന്തപുരത്തെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും അവധിയാണ്.


ALSO READ: Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്


കേരള, എംജി സർവകലാശാലകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.