ആലപ്പുഴ: മൂന്ന് ദിവസമായി ആലപ്പുഴ ജില്ലയിൽ പെയ്യുന്ന മഴയ്ക്ക് ശമനമായെങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ ആശങ്കയിലാണ് കുട്ടനാട്ടുകാർ. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്ത് ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകളും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ  ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കൻ വെള്ളത്തിന്റെ വരവും തോരാതെ പെയ്യുന്ന മഴയും ശക്തിപ്രാപിച്ചതോടെയാണ് കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നത്. പള്ളാത്തുരുത്തി, കാവാലം, പ്രദേശങ്ങളിൽ അപകട നിലയ്ക്കും മുകളിലാണ് ജലനിരപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Read Also: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം


ജില്ലയിൽ താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ മൂന്നിടത്ത് വെള്ളംകയറി. ജില്ലയിലെ തീരദേശത്തും കടൽ പ്രക്ഷുബ്ധമാണ്. 


തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് എന്നിവടങ്ങളിൽ കടൽക്ഷോഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചക്കുളത്തുകാവ് ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. അപ്പർ കുട്ടനാടൻ പ്രദേശങ്ങളായ മുട്ടാർ, തലവടി, എടത്വാ, നീരേറ്റുപുറം എന്നിവിടങ്ങളിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു


സുരക്ഷയെ മുൻനിർത്തി വെള്ളപൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് ചെങ്ങന്നൂരിൽ അഞ്ചും കുട്ടനാട്ടിൽ രണ്ടും ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. 


22 കുടുംബങ്ങളിൽ നിന്നുള്ള 98 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. . കനത്ത മഴയിലും കാറ്റിലും  13 വീടുകൾക്ക്  ഭാഗികമായി നാശനഷ്ടം സംഭവിച്ചു. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുന്ന സാഹചര്യമാണ് ആലപ്പുഴയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.