തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മയാണ് യുവാക്കൾ വിദേശത്ത് അപകട സാഹചര്യങ്ങളിൽ ജോലി ചെയ്യാനിടയാക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ പോലീസ് ഉദ്യോ​ഗസ്ഥർ ആത്മഹത്യ ചെയ്യാനിടയാക്കുന്ന സാഹചര്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് പങ്കുവെച്ച പോസ്റ്റിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതാണെന്നും വർദ്ധിച്ചുവരുന്ന ജോലിസമ്മർദ്ദവും ദീർഘനേരം വിശ്രമമില്ലാതെയുള്ള  ജോലിയുമാണ് ഈ ആത്മഹത്യകളിൽ ഭൂരിഭാഗത്തിനും പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ പോലീസ് ഓഫീസർമാരായി (സിപിഒ) തിരഞ്ഞെടുത്ത ഒരു കൂട്ടം യുവാക്കളെ അടുത്തിടെ ഞാൻ കണ്ടിരുന്നു, നിയമനം ആവശ്യപ്പെട്ട് സർക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ അവർക്ക് ഏറെ നാൾ സമരം നടത്തേണ്ടിവന്നു. കേരളാ പോലീസിലേക്ക്  റിക്രൂട്ട്‌മെൻ്റ് നടത്തി നിലവിലുള്ള എല്ലാ ഒഴിവുകളും അതിവേഗം നികത്താനും അതുവഴി പൊതുജനങ്ങളുടെ സുരക്ഷയും കേരള പോലീസിൻ്റെ മനോവീര്യവും ഉറപ്പാക്കാനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന്  മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നുമാണ് പോസ്റ്റിൽ പറയുന്നത്. 


ALSO READ: കാലവർഷം കനക്കുന്നു...! ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത


പോസ്റ്റിന്റെ പൂർണ്ണരൂപം



കഴിഞ്ഞ 7 ദിവസങ്ങൾക്കുള്ളിൽ (ജൂൺ 8 നും 14 നും ഇടയിൽ) മാത്രം കേരളത്തിലെ 5 പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതാണ്! വർദ്ധിച്ചുവരുന്ന ജോലിസമ്മർദ്ദവും ദീർഘനേരം വിശ്രമമില്ലാതെയുള്ള  ജോലിയുമാണ് ഈ ആത്മഹത്യകളിൽ ഭൂരിഭാഗത്തിനും പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രീ.  പിണറായി വിജയൻ പോലീസുകാരുടെ എണ്ണത്തിലെ കുറവ് ദീർഘനേര ഡ്യൂട്ടിക്ക് കാരണമാകുമെന്നും അത് സ്വാഭാവികമായും കൂടുതൽ സമ്മർദ്ദത്തിലേക്കും  കാര്യക്ഷമതക്കുറവിലേക്കും നയിക്കുമെന്നും  മനസ്സിലാക്കണം. മാത്രവുമല്ല, അത് നമ്മുടെ സംസ്ഥാനത്തെ ശരിയായ ക്രമസമാധാനവും പൗരന്മാരുടെ സുരക്ഷയും പാലിക്കുന്നതിൽ വീഴ്ച്ചയും വരുത്തും. 


കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ പോലീസ് ഓഫീസർമാരായി (സിപിഒ) തിരഞ്ഞെടുത്ത ഒരു കൂട്ടം യുവാക്കളെ അടുത്തിടെ ഞാൻ കണ്ടിരുന്നു, നിയമനം ആവശ്യപ്പെട്ട് സർക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ അവർക്ക് ഏറെ നാൾ സമരം നടത്തേണ്ടിവന്നു. എന്നാൽ അവരുടെ പ്രതിഷേധമെല്ലാം ഒടുവിൽ വൃഥാവിലാവുകയും 2024 ഏപ്രിലിൽ ആ  ലിസ്റ്റ് റദ്ദാവുകയും ചെയ്തു, അതുവഴി നിയമനത്തിനായി പിഎസ്‌സി ശുപാർശ ചെയ്ത ഭൂരിഭാഗം യുവാക്കൾക്കും സർക്കാർ ജോലി നിഷേധിക്കപ്പെട്ടു.


യുവാക്കൾ കേരളത്തിൽ തൊഴിൽ ലഭിക്കാതെ  നിരാശരായി അന്യനാടുകളിൽച്ചെന്ന് പ്രയാസം നിറഞ്ഞതും  അപകടസാദ്ധ്യതയുള്ളതുമടക്കം സാഹചര്യങ്ങളിൽ ജോലിചെയ്യാൻ നിർബന്ധിതരാകുന്ന അവസ്ഥ ഒഴിവാക്കണം. പകരം അവർക്ക് കേരളത്തിൽത്തന്നെ കൂടുതൽ സാദ്ധ്യതകളും തൊഴിലവസരങ്ങളും  യാഥാർത്ഥ്യമാകണം. കേരളാ പോലീസിലേക്ക്  റിക്രൂട്ട്‌മെൻ്റ് നടത്തി നിലവിലുള്ള എല്ലാ ഒഴിവുകളും അതിവേഗം നികത്താനും അതുവഴി പൊതുജനങ്ങളുടെ സുരക്ഷയും കേരള പോലീസിൻ്റെ മനോവീര്യവും ഉറപ്പാക്കാനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഞാൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.