കൊച്ചി: രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാം​ഗങ്ങൾക്കാണ് വോട്ടവകാശമെന്നും High Court. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അം​ഗങ്ങളുടെ കാലാവധി തീരുന്നത്. ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈ തീയതി പിന്നീട് പിൻവലിക്കുകയായിരുന്നു.


ALSO READ: Kerala ത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പിൻവലിച്ചതിൻറെ കാരണം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം


ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം (CPM) നേതാവ് എസ് ശർമ്മയും ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് കാരണമില്ലെന്നും നിലവിലെ നിയമസഭാ അംഗങ്ങളുടെ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി വാദിച്ചു. വയലാർ രവി, കെകെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എംപിമാരുടേയും കാലാവധി ഏപ്രിൽ 21നാണ് അവസാനിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.