തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തർക്കം സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. മൂന്നു തവണ ഘടകകക്ഷികൾക്ക് സീറ്റ് വിട്ടു നൽകിയെന്നും പ്രായം മാനദണ്ഡമാക്കാതെ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കഴിവും യോഗ്യതയും ഉള്ളവർക്ക് രാജ്യസഭാസീറ്റ് നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. രാജ്യസഭാ സീറ്റ് നിർണയത്തിൽ നേതൃത്വം കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കി.


കോൺഗ്രസിൻ്റെ രാജ്യസഭാ സീറ്റിൽ ഘടകകക്ഷികൾ ഉൾപ്പെടെ അവകാശവാദവുമായി രംഗത്തെത്തുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. മൂന്നു തവണ ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുകൊടുത്തു. ഇക്കുറി ആർക്ക് സീറ്റ് നൽകണമെന്ന് യുഡിഎഫ് തീരുമാനിക്കണമെന്നായിരുന്നു എം പിയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷനുമായ കെ മുരളീധരൻ്റെ പ്രതികരണം. പ്രായമല്ല മാനദണ്ഡമാക്കേണ്ടതെന്നും വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കാനുള്ള കഴിവാണ് പ്രധാനമെന്നും മുരളീധരൻ പറഞ്ഞു.


രാജ്യസഭയിലേക്ക് ഇതുവരെ അവസരം ലഭിക്കാത്ത പുതുമുഖങ്ങൾക്ക് പാർട്ടി പ്രാതിനിധ്യം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കഴിവും യോഗ്യതയുമാകണം മാനദണ്ഡം. രാജ്യസഭ റെസ്റ്റിംഗ് പ്ലേസ് അല്ലെന്നും ഷാഫി.


കോൺഗ്രസുകാരൻ തന്നെ രാജ്യസഭയിലേക്ക് പോകണമെന്ന് മാത്രമാണ് ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ളത്. അതിന് ഉതകുന്ന തീരുമാനം നേതൃത്വം കൈക്കൊള്ളണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയും പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.