Rajyasabha Election : രാജ്യസഭ തെരഞ്ഞെടുപ്പ് നവംബർ 29ന്, ജോസ് വിഭാഗത്തിന് സീറ്റ് നൽകിയേക്കും
തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ജോസ് കെ മാണി (Jose K Mani) രാജിവെച്ചതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള (Rajyasabha Seat) തെരഞ്ഞെടുപ്പ് നവംബർ 29ന്. കോവിഡ് (Covid 19) വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് (Election) നടത്താൻ തീരുമാനിച്ചത്. നവംബർ 9ന് വിജ്ഞാപനമിറങ്ങും. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പും നടക്കും. നവംബർ 16നാണ് നാമനിർദേശ പത്രിക (Nomination) സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ. മാണി രാജിവച്ചത്.
Also Read: ഇന്ധന വില കുറയാൻ ഒന്നും പോകുന്നില്ല, അപ്പോൾ എങ്ങനെ ഇന്ധന ഉപഭോഗം കുറയ്ക്കാം
അതേസമയം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് തന്നെ എൽഡിഎഫ് സീറ്റ് നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്ന് എ വിജയരാഘൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചതിനാൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ല. പകരം സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവരാണ് കേരളാ കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.
Also Read: Gold smuggling | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് കിലോ സ്വർണം പിടികൂടി, ആറ് പേർ കസ്റ്റഡിയിൽ
യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് കോൺഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് കേരള കോൺഗ്രസ് യു ഡി എഫ് മുന്നണി വിട്ടതോടെ ജോസ് രാജ്യ സഭാ അംഗത്വവും രാജിവെച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...