രാജ്യസഭാ സീറ്റ്: സിപിഎമ്മിൽ നാല് ഘടകകക്ഷികൾ രംഗത്ത്; മുന്നണി തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഉഭയകക്ഷി ചർച്ചകൾ ഉൾപ്പടെ നടത്തിയശേഷമാകും സിപിഎം സ്ഥാനാർഥിയെ ഔദ്യോഗികമായി നിശ്ചയിക്കുക. രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സമിതി, സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി വ്യക്തമാക്കി.
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി ഇടതുമുന്നണിയിലെ നാല് ഘടക കക്ഷികൾ രംഗത്ത്. സിപിഐ ഉൾപ്പടെയുള്ള ഘടക കക്ഷികളാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. വിഷയത്തിൽ ഇടതു മുന്നണി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഉഭയകക്ഷി ചർച്ചകൾ ഉൾപ്പടെ നടത്തിയശേഷമാകും സിപിഎം സ്ഥാനാർഥിയെ ഔദ്യോഗികമായി നിശ്ചയിക്കുക. രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സമിതി, സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് പറഞ്ഞ കോടിയേരി സീറ്റ് ആവശ്യങ്ങളിൽ എൽഡിഎഫിൽ വേണ്ട കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ആവശ്യമെങ്കിൽ ഉഭയകക്ഷി ചർച്ചയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച് അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പാർട്ടി കോൺഗ്രസിനുള്ള രാഷ്ടീയ പ്രമേയ ദേദഗതികൾ കേന്ദ്ര കമ്മിറ്റിക്ക് അയക്കാനും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിനുള്ള കൊടിമര ജാഥയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും പതാക ജാഥയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും നേതൃത്വം നൽകും. കയ്യൂർ രക്തസാക്ഷി ദിനമായ മാർച്ച് 29 ന് പതാകദിനമായി പാർട്ടി ആചരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...