കണ്ണൂർ: വ്രതവിശുദ്ധിയുടെ നിറവില്‍ റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികള്‍ പ്രാര്‍ഥനാനിര്‍ഭരമായി. ആറാം നോമ്പിനാണ് ആദ്യ വെള്ളി എത്തിയത്. ജുമുഅ നമസ്കാര സമയത്തിന് വളരെ മുന്‍പ് തന്നെ പള്ളികളിലെത്തിയ വിശ്വാസികള്‍ മനസും ശരീരവും ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിച്ചു ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഖരിതമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐച്ഛിക നിസ്‌കാരം വര്‍ധിപ്പിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയുമാണ് വിശ്വാസികള്‍ ആദ്യ വെള്ളിയാഴ്ചയെ ധന്യമാക്കിയത്. ജുമുഅ നിസ്‌കാര ശേഷം പള്ളികളില്‍ ഉദ്‌ബോധന പ്രസംഗവും നടന്നു. റമദാനിന്റെ ചൈതന്യം ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ചു ഇമാമുമാർ ഉദ്‌ബോധിപ്പിച്ചു.


റമദാനിലെ ആദ്യപത്തുദിനങ്ങള്‍ കാരുണ്യത്തിന്റെ സവിശേഷ ദിനങ്ങളാണ്. പാപമോചനം, നരകമോചനം എന്നിവയുടെ പത്തുനാളുകളാണ് തുടര്‍ന്നുള്ള ദിനങ്ങള്‍. റമദാന്‍ 17ന് ബദര്‍ദിനമാണ്. ആയിരം മാസത്തേക്കാള്‍ പ്രതിഫലമുള്ള ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണയ രാവ്) റമദാനിലെ അവസാന പത്തിൽ പ്രതീക്ഷിക്കുന്നു.


പള്ളികളില്‍ ഭജനമിരുന്നും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും റമദാന്‍ ദിനങ്ങളെ അര്‍ഥപൂര്‍ണമാക്കുകയാണ് വിശ്വാസികൾ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇഫ്താര്‍ വിരുന്നുകള്‍, ആത്മസംസ്‌കരണ പരിപാടികള്‍ തുടങ്ങിയവയാല്‍ ഇനിയുള്ള ദിനങ്ങള്‍ സജീവമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.