തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത്ഷാ പങ്കെടുക്കുന്ന യാത്രയ്ക്ക് മുന്നോടിയായി മാസങ്ങളായി തകർന്ന് കിടന്ന  പയ്യന്നൂരിലെ റോഡ്‌ രാത്രിക്ക് രാത്രി കേടുപാടുകൾ തീർത്ത് ടാർ ചെയ്‌തു നൽകിയതിനെയാണ് ചെന്നിത്തല വിമര്‍ശിക്കുന്നത്. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാൾക്ക് നിയമമനുസരിച്ച് ആവശ്യമുള്ളതിനേക്കാൾ പത്തിരട്ടി പൊലീസിനെ വിന്യസിച്ചതിനേയും ചെന്നിത്തല ചോദ്യം ചെയ്യുന്നുണ്ട്.


അതേസമയം, ജനരക്ഷായാത്രയുടെ ഭാഗമായി കേരളത്തില്‍ എത്തിയ അമിത്ഷായെ പരിഹസിക്കാനും ചെന്നിത്തല മറന്നില്ല. നിങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്താനായി കേരളത്തിൽ നടക്കുന്നതിന്‍റെ ഏക പ്രയോജനം താങ്കളുടെ തടി കുറയും എന്നത് മാത്രമായിരിക്കും. എന്ന് ചെന്നിത്തല തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. 


രമേശ്‌ ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്‌


ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്ലക്സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തിൽ സംഘ്പരിവാരത്തിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ട്. അമിത്ഷായുടെ യാത്ര പ്രമാണിച്ച് മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പയ്യന്നൂരിൽ രാത്രിക്ക് രാത്രി കേടുപാടുകൾ തീർത്ത് ടാർ ചെയ്‌തു നൽകി. ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കിൽ എന്റെ മണ്ഡലത്തിലൂടെ കൂടി അമിത്ഷാ സഞ്ചരിക്കണം എന്ന് ആവശ്യപ്പെടാമായിരുന്നു. രാഷ്‌ട്രപതിയുടെ സന്ദർശനം നടത്തുമ്പോൾ മാത്രം നടത്തുന്ന തയാറെടുപ്പാണ് സർക്കാർ ചെയ്തത്. ബസ്സ്റ്റാൻഡ് പോലും അമിത്ഷായുടെ പരിപാടിയ്ക്കായി വിട്ടുകൊടുത്തു. ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത്ഷായ്ക്ക് വഴിയൊരുക്കിയത്. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാൾക്ക് നിയമമനുസരിച്ച് ആവശ്യമുള്ളതിനേക്കാൾ പത്തിരട്ടി പോലീസിനെയാണ് കണ്ണൂരിൽ വിന്യസിച്ചത്.<>


ഇനി അമിത്ഷായോട് ഒരു വാക്ക് നിങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്താനായി കേരളത്തിൽ നടക്കുന്നതിന്റെ ഏക പ്രയോജനം താങ്കളുടെ തടി കുറയും എന്നത് മാത്രമായിരിക്കും. പതിറ്റാണ്ടുകൾ കൊണ്ട് കേരളം സ്വന്തമാക്കിയ നേട്ടത്തെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചാൽ രാജ്യം അംഗീകരിക്കില്ല.