തിരുവനന്തപുരം: എആർ ന​ഗർ ബാങ്ക് കേസിൽ പികെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെടി ജലീലിന്റെ നടപടിക്ക് പിന്നിലുള്ളതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡി അന്വേഷണം ആവശ്യമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തിൽ ഇഡിക്ക്  എന്ത് ചെയ്യാനാകുമെന്നറിയില്ല. സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീൽ എടുക്കുന്നത്. കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണ്. പാർട്ടിക്കത് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


Also Read: AR നഗർ പൂരത്തിന്‍റെ വെടിക്കെട്ട് ഉടന്‍ കാരാത്തോട്ട് തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!! KT ജലീൽ


 


അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന്‌ കെ ടി ജലീൽ വ്യക്തമാക്കി. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. 


Also Read: ചന്ദ്രിക കള്ളപ്പണ കേസ്; K T Jaleel ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


ഇഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജലീലിന്റെ സമീപനത്തോട് സി പി എം നേതൃത്വവും മുഖ്യമന്ത്രിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ താൻ എ ആർ നഗറിൽ (AR Nagar) അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല. ഇ.ഡി (ED) നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ  ഹാജരാവുകയാണെന്നാണ് ജലീലിന്‍റെ (KT Jaleel) നിലപാട്. സിപിഎം(CPM) നേതാക്കൾ ചോദിച്ചാൽ സഹകരണ ബാങ്ക് വിഷയത്തിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.