തിരുവനന്തപുരം: കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട. കെ. സുധാകരനെതിരെ കേസെടുത്ത നടപടി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം കാര്യങ്ങൾ കൊണ്ട് പ്രതിപക്ഷത്തിൻ്റെ വായ അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും. നിങ്ങൾ കേസെടുത്ത് ആരെയാണ് വിരട്ടാൻ നോക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.


പോലീസ് പോലീസിൻ്റെ ജോലി മാന്യമായി ചെയ്തില്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. പാർട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് ജോലി ചെയ്യലല്ല പോലീസിൻ്റെ പണി. തുടർ ഭരണം ലഭിച്ചതിൻ്റെ അഹങ്കാരത്തിൽ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങൾ മറുപടി നൽകുന്ന കാലം വിദൂരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


തെരുവ് നായ ആക്രമണം; സംസ്ഥാന സർക്കാരാണ് നിഹാലിന്റെ മരണത്തിന്റെ ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


തിരുവനന്തപുരം: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിഹാൽ നൗഷാദ് എന്ന 11 വയസുകാരൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സർക്കാരാണ് മരണത്തിന്റെ ഉത്തരവാദിയെന്നും വിഡിസതീശൻ കുറ്റപ്പെടുത്തി. 


സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം പ്രതിപക്ഷം കണക്കുകൾ നിരത്തി സഭയിൽ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് മുപ്പതിന് അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നപ്പോൾ, നടപടികൾ എടുക്കുന്നതിന് പകരം മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.