Ramesh Chennithala| നീതി ആയോഗ് റിപ്പോർട്ട് യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികൾ പ്രതിഫലിക്കുന്നു- രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്
2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.
തിരുവനന്തപുരം: നീതി ആയോഗ് റിപ്പോർട്ട് സൂചികയിൽ കേരളം ഏറ്റവും പിന്നിലാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിപ്പിക്കുന്നതായി രമേശ് ചെന്നിത്തല. ഫേസ്ബുക്കിലാണ് ചെന്നിത്തല ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.ഈ അംഗീകാരം ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നതായും ചെന്നിത്തല പോസ്റ്റിൽ പറയുന്നു.
Also Read:Nokkukooli | നോക്കുകൂലി ആവശ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം, നിർദേശം നൽകി ഡിജിപി
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്.
Also Read: Swapna Suresh | സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ
പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണെന്നും പോസ്റ്റിൽ ചെന്നിത്തല വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...