തിരുവനന്തപുരം: കെ-റെയിൽ കൊല റെയിലാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്മീഷൻ പണം നേടാനാണ് പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത്. ഒരു മനുഷ്യരും കുടിയൊഴിപ്പിക്കപ്പെട്ട് തെരുവിലേക്ക് ഇറങ്ങില്ല. പൊതുജനത്തിന്റെ കണ്ണീരിൽ കുതിർന്ന കമ്മീഷൻ പണം കൈപ്പറ്റാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING


രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


കെ-റെയിൽ കൊല റെയിലാണ്. കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന കൊല റെയിൽ. വിനാശകരമാകുമെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും സിപിഎമ്മിനൊപ്പം നിൽക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും ഒരുപോലെ മുന്നറിയിപ്പ് നൽകിയ പദ്ധതിയാണിത്. എന്നിട്ടും അധികാരത്തിന്റെ മത്ത് പിടിപ്പിക്കുന്ന ധാർഷ്ട്യത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎമ്മും പിണറായിയും പറയുന്നതെന്തുകൊണ്ടാവും? കമ്മീഷൻ അടിക്കാനല്ലാതെ മറ്റൊന്നിനുമല്ല. പോലീസിനൊപ്പം പാർട്ടി ഗുണ്ടകളെയും അഴിച്ചുവിട്ട് പാവപ്പെട്ട മനുഷ്യരുടെ നെഞ്ചിലും നാഭിയിലും ബൂട്ട്സിട്ട് ചവിട്ടി കെ-റെയിൽ നടപ്പിലാക്കാം എന്നാണ് പിണറായി വിജയൻ കരുതുന്നത്. അങ്ങനെയുള്ള ഒരു വ്യാമോഹവും ഈ സർക്കാരിന് വേണ്ട. കുടിയൊഴിപ്പിക്കപ്പെടാതിരിക്കാൻ തെരുവിലിറങ്ങിയ മനുഷ്യരെ കായികമായി നേരിടാനാണ് ഉദ്ദേശമെങ്കിൽ, അവർക്ക് മുന്നിൽ തുടർന്നും ഞങ്ങൾ ഉണ്ടാകും. ഒരു മനുഷ്യനും കുടിയൊഴിപ്പിക്കപ്പെട്ട് തെരുവിലേക്കിറങ്ങില്ല. പൊതുജനത്തിന്റെ കണ്ണീരിൽക്കുതിർന്ന കമ്മീഷൻ പണം കൈപ്പറ്റാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. ഒരിക്കൽക്കൂടി പറയുന്നു,  ഇത് കെ-റെയിൽ അല്ല, കൊല റെയിൽ ആണ്. ഈ കൊല റെയിലിൽ തല വെക്കില്ല കേരളം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.