തിരുവനന്തപുരം: രാജ്യത്തെ സ്റ്റാ‍ർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്ത് കേരളം. 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് കേരളത്തിന്റെ നേട്ടം. ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെ‍ർഫോ‍ർമറായി. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു. വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് നമ്മുടെ കേരളം.!! ഏതാനും വർഷങ്ങൾക്ക് മുൻപ് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാൽ ഇന്ന് നാം അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിനും രണ്ടാം പിണറായി സർക്കാരിനും കീഴിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായി.


ALSO READ: കൊച്ചിയെ ഇളക്കി മറിച്ച് മോദി; റോഡ് ഷോയിൽ ജനസാഗരം


കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.


ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ ഘട്ടത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അന്താരാഷ്ട്ര അംഗീകാരങ്ങളടക്കം നേടിക്കൊണ്ടാണ് ഇന്നീ നിലവാരം കൈവരിച്ചിരിക്കുന്നത്. നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകും.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.