കോട്ടയം: നൂറ്റിഅൻപതോളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണമായ റാൻസംവേർ കേരളത്തിലും. വയനാട്, പത്തനംതിട്ട ജില്ലകളിലുമാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍ തരിയോട് പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ താറുമാറായി. പത്തനംതിട്ടയിലെ കോന്നി അരുവാപ്പുലം പഞ്ചായത്തിലെയും കംപ്യൂട്ടറുകളെയും ബാധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ നിന്നുള്ള ആദ്യ സംഭവമാണ് വയനാട്ടിലേത്. കഴിഞ്ഞ ദിവസം അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെ കംപ്യൂട്ടര്‍ തുറന്നപ്പോഴാണ് ആക്രമണം കണ്ടെത്തിയത്. സെർവർ കംപ്യൂട്ടറിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.  കംപ്യൂട്ടറിലെ വിവരം നഷ്ടപ്പെടാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. 


അതേസമയം ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിനാൽ മറ്റു കംപ്യൂട്ടറുകളെ ബാധിച്ചില്ല. ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സൈബർ സെൽ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു.


കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കംപ്യൂട്ടറുകളും തിങ്കളാഴ്ച രാവിലെ മുതലാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. ഇവിടെനിന്നു ഹാക്കർമാർ ആവശ്യപ്പെടുന്നത് 300 ഡോളറാണ്. പണം ലഭിച്ചില്ലെങ്കിൽ കംപ്യൂട്ടറിലെ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നും ഹാക്കർമാർ ഭീഷണി സന്ദേശം അയച്ചതായി അധികൃതർ അറിയിച്ചു.


റാൻസംവേർ സൈബർ അക്രമണം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് നിലവിൽ ബാധിച്ചിരിക്കുന്നത്. സ്വയം വ്യാപിക്കാൻ ശേഷിയുള്ളതാണിവ. 


കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾ, ഓഹരി വിപണികൾ, ടെലികോം കമ്പനികൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ​


ആ​ൻ​റി വൈ​റ​സു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നും അ​നാ​വ​ശ്യ മെ​യി​ലു​ക​ൾ തു​റ​ക്കു​ന്ന​തും ഫ​യ​ലു​ക​ൾ ഡൗ​ൺ​േ​ലാ​ഡ്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. വൈ​റ​സു​ക​ൾ ഒ​ളി​പ്പി​ച്ചു​ള്ള ഫ​യ​ലു​ക​ൾ മെ​യി​ലു​ക​ൾ വ​ഴി​യാ​ണ്​ എ​ത്തു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​കാ​രി​ക​ളാ​യ ഫ​യ​ലു​ക​ളു​ടെ പേ​ര്​ വി​വ​ര​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട വെ​ബ്​ ഡൊ​മൈ​നു​ക​ളു​ടെ പ​ട്ടി​ക​യും സൈ​ബ​ർ ഡോം ​​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.



ഇവിടെ മെ​യി​ലു​ക​ളി​ൽ വൈ​റ​സു​ക​ളാ​യെ​ത്തു​ന്ന ഫ​യ​ലു​ക​ളി​ൽ കാ​ണു​ന്ന പേ​രു​കളുടെ വിവരങ്ങള്‍ കാണാം:


@Please_Read_Me@.txt
@WanaDecryptor@.exe
@WanaDecryptor@.exe.lnk
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe 


ഈ ഫയലുകള്‍ ഒരിക്കലും  തുറക്കുകയോ, ഡൌണ്‍ലോഡ് ചെയ്യുകയോ അരുത്.