Raphael Thattil | സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്, മാർ റാഫേൽ തട്ടിൽ
വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പുതിയ മേജർ ആർച്ച് ബിഷപ്പിൻറെ പ്രഖ്യാപനം നടത്തിയത്
കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. നിലവിൽ ഷംഷാബാദ് ബിഷപാണ് റാഫേല്‍ തട്ടിൽ. സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പകരമായാണ് റാഫേൽ തട്ടിൽ എത്തുന്നത്. മാര്‍പാപ്പയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് റാഫേൽ തട്ടിലിന് ആർച്ച് ബിഷപ് സ്ഥാനം ലഭിച്ചത്.
വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പുതിയ മേജർ ആർച്ച് ബിഷപ്പിൻറെ പ്രഖ്യാപനം നടത്തിയത്. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലായിരുന്നു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ് അടക്കം നടന്നത്. ഇതിൻറെ ഭാഗമായി കൂടുതൽ വോട്ട് ലഭിച്ചയാളുടെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. അവസാന ഘട്ടം പേര് വത്തിക്കാനും അംഗീകരിച്ചതോടെയാണ്
അതേസമയം ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കല്‍ മാത്രമാണ് സിനഡിന്റെ അജന്‍ഡയെന്നു സിറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നേരത്തെ പറഞ്ഞിരുന്നു. ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനവും അവസാനിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.