റേഷൻ കാർഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതൽ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂർത്തിയാക്കണം.


മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ കടകൾ അവധിയാണ്. ഈ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ മസ്റ്ററിംഗ് ചെയ്യും. അവസാന ദിവസമായ 18ന് സംസ്ഥാനത്തെ ഏതൊരു കാർഡ് അംഗത്തിനും ഏതു റേഷൻ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും. സംസ്ഥാനങ്ങൾ നിർബന്ധമായും കേന്ദ്രസർക്കാർ നിർദ്ദേശം പാലിക്കണമെന്ന അറിയിപ്പ് നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മസ്റ്ററിംഗുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.