റേഷന്‍ കട വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഭക്ഷ്യകിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന്  ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി ഓഫീസില്‍ ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ചത് ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സ്ഥലപരിമിതി മറികടക്കാന്‍ സ്കൂളുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, ഏത് സാഹചര്യത്തിലാണ് കിറ്റുകള്‍ പാര്‍ട്ടി ഓഫീസിലെത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഐ, സിപിഎം പാര്‍ട്ടി ഓഫീസുകളിലാണ് ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. 


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


 


റേഷന്‍ കടയിലെ ഭക്ഷ്യ കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍‍, വിവാദം!


 


വൈക്കം ടിവിപുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സിപിഎം ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. 


ഇത്രയും അധികം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം. 


സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂളുകള്‍ ഉള്‍പ്പടെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും കിറ്റുകള്‍ സൂക്ഷിക്കാന്‍ ഉണ്ടായിരുന്നിട്ടും അവ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നായിരുന്നു ആരോപണം.